സ്ഥാപന ഘടന
ഗ്രാമപഞ്ചായത്തിന്റെ സ്ഥാപന ഘടന
- ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.
- വൈസ് പ്രസിഡന്റ്
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണ ചുമതലകൾ നിർവഹിക്കുന്നത് വൈസ് പ്രസിഡന്റാണ്.
- സ്ഥിരം സമിതികൾ
പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികൾ.
- വികസനസ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.
- ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
പഞ്ചായത്തിന്റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി.
- ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന സമിതിയാണ്.
- ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്ന സമിതിയാണ്. സാമൂഹിക സുരക്ഷയും ക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിടുന്നു.