ബഡ്ജറ്റ് 2026

ആകെ 24 കോടി 9 ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി മുന്നൂറ്റി ഒന്ന് രൂപ വരവും 11 കോടി 38 ലക്ഷത്തി 92 ആയിരത്തി ഒരുന്നൂറ്റി എഴുപത്തിയേഴ് /- രൂപ ചെലവും 1 കോടി 98 ലക്ഷത്തി പതിനായിരത്തി ഒരുന്നൂറ്റി എണ്‍പത്തിയേഴ് രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും കൂടുതല്‍ മെച്ചപെട്ടതും നമ്മുടെ പഞ്ചായത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നതുമായ പദ്ധതികളാല്‍ സമ്പന്നമായ ബഡ്ജറ്റാണ് ഇതെന്ന് നിസ്സംശയം പറയാം. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ബഡ്ജറ്റാണിത്. അതുപോലെ കാര്‍ഷിക മേഖല ലൈഫ് ഭവന പദ്ധതി, കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും വികസനം, ലൈഫ് ഗുണഭോക്താക്കള്‍ക്ക് ടോയ്ലെറ്റ്, കുടിവെള്ള ക്ഷാമ നിര്‍മ്മാര്‍ജ്ജനം, ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തി്പപെടുത്തല്‍, സ്കൂളുകളുടെയും അങ്കണവാടികളുടെയും മെയിന്‍റനന്‍സ്, തൊഴില്‍ സംരംഭങ്ങള്‍ , എസ്.സി വനിതകള്‍ക്ക് സ്വയംതൊഴിലിന് ഇരുചക്ര വാഹന നല്‍കല്‍, ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മാണം, കൃഷി ഓഫീസ് നവീകരണം, ഹോമിയോയ്ക്ക് സ്ഥലം വാങ്ങല്‍, മൃഗാശുപത്രിയ്ക്ക് കെട്ടിട നിര്‍മ്മാണം, തെരുവു വിളക്കുകളുടെ പരിപാലനം, , ക്യാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം, ഡയാലിസിസ് കിറ്റ് വിതരണം, അതിദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനം, സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കല്‍ , സ്ത്രീകള്‍ക്ക് യോഗപരിശീലനം എന്നിങ്ങനെ എല്ലാ മേഖലയ്ക്കും ഊന്നല്‍ നല്‍കിയ ബഡ്ജറ്റാണ് ഇത്.