നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ വാഴൂർ ബ്ളോക്കിൽ നെടുംകുന്നം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 24.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നെടുംകുന്നം ഗ്രാമപഞ്ചായത്ത്.
അതിരുകൾ
- തെക്ക് - പത്തനംതിട്ട ജില്ലയിലെ ആനിക്കാട് പഞ്ചായത്ത്
- വടക്ക് - പാമ്പാടി, വാഴൂർ പഞ്ചായത്തുകൾ
- കിഴക്ക് - കങ്ങഴ പഞ്ചായത്ത്
- പടിഞ്ഞാറ് - കറുകച്ചാൽ പഞ്ചായത്ത്
നെടുംകുന്നം പഞ്ചായത്തിന്റെ വടക്ക് കിഴക്ക് ഭാഗത്ത് നാലു പഞ്ചായത്തുകൾ സംഗമിക്കുന്നു. നെടുംകുന്നം പാമ്പാടി വാഴൂർ കങ്ങഴ എന്നീ നാല് പഞ്ചായത്തുകൾ സംഗമിക്കുന്ന ഈ പ്രദേശം ദേവഗിരി ജംഗ്ഷൻ എന്ന പേരിൽ അറിയപ്പെടുന്നു. കങ്ങഴ ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ദേവഗിരി ജംഗ്ഷനിൽ ആണ്